അഞ്ചേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അഞ്ചേരിച്ചിറ യൂണിറ്റിന്റെ നേതൃത്വത്തിൽ രാജൻ പല്ലന് എംഎൽഎക്ക് സ്വീകരണം നൽകി. അഞ്ചേരിച്ചിറ യൂണിറ്റ് പ്രസിഡന്റും തൃശൂർ ജില്ല സെക്രട്ടറിയുമായ ബിജു എടക്കളത്തൂർ അധ്യക്ഷത വഹിച്ചു. ഭദ്രം കുടുംബസുരക്ഷ പദ്ധതിയിൽനിന്നു മുള്ള മരണാനന്തര ആനുകൂല്യം ലാസർ മണ്ടുംപാൽ, ജോൺസൻ വല്ലച്ചിറക്കാരൻ എന്നിവരുടെ കുടുംബാംഗങ്ങൾക്ക് കൈമാറി.
അഞ്ചേരിച്ചിറ യൂണിറ്റ് അംഗങ്ങൾക്ക് ദി ഐ ഫൌണ്ടേഷൻ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ നൽകിയ നേത്രചികിത്സ പ്രിവിലേജ് കാർഡ് വിതരണം ചെയ്തു. അഞ്ചേരിച്ചിറ യൂണിറ്റ് ജനറൽ സെക്രട്ടറി മനോജ് പുളിക്കത്തറ, സി.ആർ. ശേഖരൻ, സി.എ.ബാബു, ഇ.വി. സുനിൽരാജ്, ജോയ്സൺ അച്ചാണ്ടി തുടങ്ങിയവർ പങ്കെടുത്തു.